nss

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയനു കീഴിലുള്ള 1028-ാം നമ്പർ കാരൂർ കരയോഗത്തിന് താലൂക്ക് യൂണിയനിൽ നിന്നും കരയോഗ മന്ദിര നിർമ്മാണ ഗ്രാന്റ് നൽകി. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് താലൂക്ക് പ്രസിഡന്റ് ആർ.ശ്യാംകുമാർ ഗ്രാന്റ് തുകയുടെ ചെക്ക് കാരൂർ കരയോഗം ഭാരവാഹികൾക്ക് കൈമാറി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, യൂണിയൻ കമ്മറ്റി അംഗം കെ.ബി.വിജയകുമാർ എന്നിവർ സംസാരിച്ചു.