കുറുപ്പംപടി : കീഴില്ലം സർവീസ് സഹകരണ ബാങ്ക് നടത്തുന്ന തരിശ് രഹിത നെൽകൃഷി പദ്ധതിയുടെ ഭാഗമായി രായമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുഴുകാട്ട് പാടം നെൽമണി ഗ്രൂപ്പിന്റെ രണ്ടാംവിള കൃഷി ഇറക്കൽ ബാങ്ക് പ്രസിഡന്റ് ആർ.എം രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി രവി.എസ്. നായർ , ഇ.വി ജോർജ് , ഷൈബി രാജൻ , പി.കെ.പി നായർ. ബി.മോഹനൻ , എൻ പി . അജയകുമാർ എന്നിവർ പങ്കെടുത്തു.