kuruvila
ജില്ലയിലെ എൻ.ഡി.എ മുന്നണിയിലെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സംഗമം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആന്റണി ജോസഫിന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സംഗമം കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആന്റണി ജോസഫിന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിൾ നൽകി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, എൽദോ പൗലോസ് പാണാട്ട്, സുധീഷ് നായർ, സുരേഷ് ചക്കാലയിൽ, ഉഷ ജയകുമാർ, പി.എ. റഹിം, പി.എൻ. ഗോപിനാഥൻ നായർ, എം.ജെ. മാത്യു, നെൽസൺ ഫ്രാൻസിസ്, പി.എസ്.സി. നായർ, കെ.ജെ. ടോമി എന്നിവർ പ്രസംഗിച്ചു. നഗരസഭ, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനർത്ഥികൾ പങ്കെടുത്തു