കളമശേരി: മുൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റുമായ ബിന്ദു മനോഹരനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ടി. രതീഷ് അറിയിച്ചു.