കൊച്ചി: നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിൻമേലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകിയതായി എം. സ്വരാജ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ഇ.ഡിയിലെ ഒരാൾ അയച്ചുവെന്ന് പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശവും പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ട് പരിശോധിക്കേണ്ടത് നിയമസഭയിലെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്. സഭയിൽ ചർച്ച പോലും ചെയ്യാത്ത റിപ്പോർട്ടിൽ പരിശോധന നടത്തി നടപടിയിലേക്ക് കടക്കുന്നത് സഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്.