കൊച്ചി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനദ്രോഹ കാർഷികതൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് നടക്കുന്ന പണിമുടക്കിൽ ആൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ (എ.ഐ.ബി.ഇ.എ) പങ്കെടുക്കും.ജില്ലാ വെർച്വൽ യോഗം ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.എം. അംബുജം, ട്രഷറർ പി. ജയപ്രകാശ്, ജില്ലാ ചെയർമാൻ പി. രാജൻ, ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.