bank

കോലഞ്ചേരി: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയനും വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്കും ചേർന്ന് സംഘടിപ്പിച്ച സഹകരണ വാരാഘോഷ സമാപനം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട് ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് എം.എം.തങ്കച്ചൻ അദ്ധ്യക്ഷനായി. സർക്കിൾ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എം.ഡി കെ.എം. ജിജിമോ വിവിധ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.എസ്.മുരളീധരൻ, വി.എം.അവറാച്ചൻ, കെ.എൻ.മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മികച്ച കർഷകനായി തെരഞ്ഞടുത്ത ബാങ്ക് അംഗം കരിപ്പാൽ ഐസക്കിനെ ആദരിച്ചു.