camp
പള്ളിപ്പുറം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച രക്തദാനക്യാമ്പ്‌

വൈപ്പിൻ: ആലുവ ഐ.എം.എയുടെയും ഡി.വൈ.എഫ്.ഐ ചെറായി മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ രക്ത, പ്ലാസ്മദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജിഷ്ണുചന്ദ്രൻ , സെക്രട്ടറി വി.ബി. സേതുലാൽ, ഡോഞ്ഞ ആൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി. പള്ളിപ്പുറം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 48 യുവാക്കൾ രക്തം ദാനംചെയ്തു.