അങ്കമാലി: എൻ.ഡി.എ കറുകുറ്റി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും സ്ഥാനാർത്ഥി സംഗമവും നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, എം.കെ. ജനകൻ, ന്യൂനപക്ഷമോർച്ച മലപ്പുറം ജില്ലാ സെക്രട്ടറി ലിജോയ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി ബിജു.ടി.ആർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപ് ശിവരാമൻ, വൈസ് പ്രസിഡന്റുമാരായ ബൈജു കരിക്കാട്ടുവിള, വേലായുധൻ,സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.