ആലുവ: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കായി മത്സരരംഗത്തുള്ളത് 80 പേരാണ്. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ 138 പേരാണ് സ്ഥാനാർത്ഥികളായി ഉണ്ടായിരുന്നത്. മുന്നണി സ്ഥാനാർത്ഥികളുടെ ഡെമ്മി സ്ഥാനാർത്ഥികൾ പിൻവലിച്ചതാണ് പട്ടികചുരുങ്ങാൻ കാരണം.