വൈപ്പിൻ: എൽ.ഡി.എഫ് എടവനക്കാട് പഞ്ചായത്ത് കൺവെൻഷൻ എസ്.ശർമ്മ എം.എൽ.എ എസ്.പി സഭ ഹാളിൽ ഉദ്ഘാടനം ചെയ്തു. സി.കെ. ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. ശിവരാജൻ, കെ.എ. സാജിത്ത്, എ.പി. പ്രനിൽ, കെ.യു. ജീവൻമിത്ര, എ.കെ. ഗിരീശൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ അഡ്വ. എം.ബി. ഷൈനി, ആന്റണി സജി എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് കുഴുപ്പിള്ളി പഞ്ചായത്ത് കൺവെൻഷൻ സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ.പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ എം.എൽ.എ, ഒ.കെ. കൃഷ്ണകുമാർ, എം.കെ. സിനോഷ്, അഡ്വ. എം.ബി. ഷൈനി, ആന്റണി സജി എന്നിവർ സംസാരിച്ചു.