കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെക്ഷൻ ഓഫീസർ അനിൽ പി. മാത്യുവിന്റെ നിര്യാണത്തിൽ സർവകലാശാല യോഗം അനുശോചിച്ചു. സെനറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ , പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.വി. മീര, പരീക്ഷാ കൺട്രോളർ ഡോ. ബെഞ്ചമിൻ വർഗീസ്, ഫിനാൻസ് ഓഫീസർ സുധീർ എം.എസ്, ജോയിന്റ് രജിസ്ട്രാർ എം. വെങ്കിടേശ്വരൻ, ഹരിലാൽ, സിനേഷ് എ.എസ്, സെബാസ്റ്റ്യൻ എം.ജി എന്നിവർ സംസാരിച്ചു.