ആലുവ: വോട്ടർമാർക്ക് പരിശോധനയ്ക്കായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ കൂട്ടത്തോടെ കീറിയെടുക്കുന്നതായി പരാതി. ആലുവ നഗരസഭ ഓഫീസിനു മുന്നിലും സിവിൽ സ്റ്റേഷനു മുന്നിലും പ്രദർശിപ്പിച്ചവയാണ് നഷ്ടമായത്. ഇതേത്തുടർന്ന് സ്ഥാനാർത്ഥികളെ വിശദമായി തിരിച്ചറിയാനുള്ള സൗകര്യമാണ് വോട്ടർമാർക്ക് നഷ്ടമാകുന്നത്. ഇന്നലെ രാത്രിതന്നെ നഗരസഭയിലെ എല്ലാ വാർഡുകളിലേയും സ്ഥാനാർത്ഥികളുടെ പുതുക്കിയപട്ടിക മിനി സിവിൽ സ്റ്റേഷനിൽ ഇട്ടിട്ടുണ്ട്. ഇതിന് സുരക്ഷയൊരുക്കേണ്ട അവസ്ഥയിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.