കൊച്ചി: ഷിപ്പിംഗ് ഇൻഡസ്ട്രിയിൽ കഴിഞ്ഞ 40 വർഷമായി പ്രവർത്തിക്കുന്ന മറൈൻ ഇലക്ട്രിക്കൽസ് ലിമിറ്റഡ് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പോടെ ബിടെക് പഠനത്തിന് സൗകര്യമൊരുക്കുന്നു. ഇതിന് എം.ജി.എം ഗ്രൂപ്പുമായി ധാരണയിലെത്തിയതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളത്തെയും വളാഞ്ചേരിയിലെയും എം.ജി.എമ്മിന്റെ എൻജിനിയറിംഗ് കോളജുകളിലാണ് പ്രവേശനം. ബി.ടെക് പഠനത്തിന് പുറമേ ശാസ്ത്രസാങ്കേതിക മേഖലയിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും കമ്പനി നൽകും. ഹോസ്റ്റൽ സൗകര്യത്തിനും മറ്റുമായി പ്രത്യേക സ്‌കോളർഷിപ്പുകളും നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണനയും നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി. 27. മറൈൻ ഇലക്ട്രിക്കൽസ് വൈസ് പ്രസിഡന്റ് സുരേഷ് നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.