randila

കൊച്ചി: കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾബെഞ്ച് ശരിവച്ചതിനെതിരെ പി.ജെ. ജോസഫ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ജനുവരി രണ്ടാം വാരം പരിഗണിക്കാൻ മാറ്റി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരസിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവിനെതിരെ പി.ജെ. ജോഫസ് നൽകിയ ഹർജി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഗിൾബെഞ്ച് തള്ളിയത്. വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ തനിക്കാണ് പാർട്ടിയുടെ പേരിനും ചിഹ്നത്തിനും അവകാശമുള്ളതെന്നും, വൈസ് ചെയർമാൻ പദവിയിലിരുന്ന ജോസ് കെ. മാണി യോഗം വിളിച്ചുചേർത്ത് പാർട്ടി ചെയർമാനായത് നിയമപരമായി നിലനിൽക്കില്ലെന്നും ജോസഫിന്റെ അപ്പീൽ ഹർജിയിൽ പറയുന്നു.