വൈപ്പിൻ: കേരള സർക്കാർ മത്സ്യബന്ധനമേഖലയിൽ നടപ്പാക്കുന്ന മത്സ്യലേലവിപണന ഓർഡിനൻസിനെതിരെ മുനമ്പം ഫിഷിംഗ് ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ധർണ നടത്തി. ഫിഷറീസ് ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ ചെയർമാൻ കെ.കെ. പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.ബി. കാസിം, സി.എസ്. ശൂലപാണി, പി.ആർ. വിൻസി, കെ.കെ. വേലായുധൻ, ജാസ്‌മോൻ എന്നിവർ പ്രസംഗിച്ചു.