തോപ്പുംപടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിൽ യു.ഡി.എഫിന് തലവേദനയായി കോൺഗ്രസിൽ കൂട്ടരാജി. മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.ബി.അഷറഫ്, എം.സത്യൻ, പി.എച്ച്. അബ്ദുൾ സലാം, മുൻ മണ്ഡലം പ്രസിഡന്റ് കെ.എസ്. സൈഫുദ്ദീൻ എന്നിവരാണ് രാജിവച്ചത്.