നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ സി.പി.എം - സി.പി.ഐ സീറ്റ് ധാരണയായി. ഇതേതുടർന്ന് സി.പി.എം മത്സരിക്കുന്ന നാല് വാർഡുകളിൽ സി.പി.ഐ നൽകിയിരുന്ന പത്രികയും സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിൽ സി.പി.ഐ നൽകിയ പത്രികയും പിൻവലിച്ചു. നിലവിൽ ഉണ്ടായിരുന്ന നാല് സീറ്റുകളും ലഭിച്ച പശ്ചാത്തലത്തിലാണ് ധാരണയ്ക്ക് സി.പി.ഐ വഴങ്ങിയത്.
കീഴ്മാടും തർക്കം തീർന്നു
കീഴ്മാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിനെ ചൊല്ലിയുണ്ടായ സി.പി.എം - സി.പി.ഐ തർക്കം തീർന്നു. സി.പി.ഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന ജെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചു. സി.പി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷെമീർ മത്സരിക്കും. ഷെമീർ സി.പി.ഐ സ്വതന്ത്രനായി മത്സരിക്കുന്നതായി സമ്മതം രേഖാമൂലം എഴുതി നൽകിയെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി അഫ്സൽ അറിയിച്ചു.