ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിയറിയാതെ വ്യാജമായി പത്രിക പിൻവലിക്കാൻ ശ്രമം നടന്നതായി പരാതി. 17 -ാം വാർഡിൽ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥി ഹവീഷ് പരമേശ്വരന്റെ പത്രിക പിൻവലിക്കാൻ അജ്ഞാതൻ വ്യാജമായി ഒപ്പിട്ടു നൽകുകയായിരുന്നു. വിഷയം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറെ ഹവിഷ് അറിയിച്ചതിനെത്തുടർന്ന് പത്രിക അംഗീകരിച്ചു.

വ്യാജമായി പത്രിക പിൻവലിക്കാൻ നീക്കം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി മുപ്പത്തടം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പൊലീസിനും പരാതി നൽകി.