കളമശേരി: ഓട്ടോറിക്ഷയിൽ കുത്തിനിറച്ചു കൊണ്ടുവന്ന മാലിന്യം വഴിയരികിൽ തള്ളാനുള്ള ശ്രമം ഓട്ടോഡ്രൈവർ തടഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടിനും എച്ച്.ഐ.എല്ലിനും മദ്ധ്യേയുള്ള ക്രോസ് റോഡിലാണ് മാലിന്യം കൊണ്ടുവന്ന് തട്ടാൻ ശ്രമം നടത്തിയത്. ഏലൂർ സ്റ്റാൻഡിൽ ഓട്ടോഓടിക്കുന്ന ശ്രീക്കുട്ടൻ യാത്രക്കാരനെയും കൊണ്ട് ഇതു വഴി പോകുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതും തടഞ്ഞതും.