തോപ്പുംപടി: മത്സ്യമേഖലയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നിൽപ്പ് സമരം സംഘടിപ്പിച്ചു.സംസ്ഥാന വ്യാപകമായിട്ടാണ് സമരം നടത്തുന്നത്. തോപ്പുംപടി ബി.ഒ.ടി പാലത്തിൽ നടന്ന പരിപാടി സംസ്ഥാന ബോട്ടുടമ അസോസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ടി.യു. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സി.ബി. പുന്നൂസ്, മുഹമ്മദ് സുധീർ, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.