train

കൊച്ചി: നിവർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എറണാകുളം സൗത്ത് ജംഗ്ഷനിൽ നിന്ന് കാരയ്ക്കലിലേക്ക് സർവീസ് നടത്തുന്ന എറണാകുളം- കാരയ്ക്കൽ എക്‌സ്‌പ്രസ് (06188/06187) രണ്ടു ദിവസത്തേക്ക് സർവീസ് ഭാഗികമായി സർവീസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ജംഗ്ഷനും കാരയ്ക്കലിനുമിടയിലുള്ള സർവീസാണ് റദ്ദാക്കിയത്. ഇന്നലെ എറണാകുളം- കാരയ്ക്കൽ എക്‌സപ്രസ് രാത്രി 10.30ന് പുറപ്പെട്ട് 25ന് രാവിലെ 7.55ന് തിരുച്ചിറപ്പള്ളി ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. കാരയ്ക്കൽ-എറണാകുളം പ്രതിദിന സ്‌പെഷ്യൽ 25ന് ( ഇന്ന് )രാത്രി എട്ടിന് തിരുച്ചിറപ്പള്ളിയിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക.