ആലുവ: നഗരസഭയിലെ 26 വാർഡുകളിലെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോൾ ആറ് വാർഡുകളിൽ ഇടത് - വലത് മുന്നണികൾ നേരിട്ട് ഏറ്റുമുട്ടും. മാധവപുരം (17), തൃക്കുന്നത് (19), പുളിഞ്ചോട് (22), മാർക്കറ്റ് (23), കനാൽ (25), തണ്ടിക്കൽ (26) എന്നിവയാണ് ഇടത് - വലത് മുന്നണികൾ മാത്രം മത്സരിക്കുന്ന വാർഡുകൾ.
എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് 16 വാർഡുകളിലാണ്. എൻ.ഡി.എ ഇല്ലാതെ ത്രികോണമത്സരം നടക്കുന്നത് മുനിസിപ്പൽ ഓഫീസ് വാർഡ് 12ലാണ്. ഇവിടെ മുൻ കോൺഗ്രസുകാരൻ സ്വതന്ത്രനായുണ്ട്. ഇക്കുറി 81 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കൂടുതൽ സ്ഥാനർത്ഥികൾ മത്സരിക്കുന്ന നാല് വാർഡുകളാണ്. ഗുരുമന്ദിരം (2), ലൈബ്രറി (10), ഊമൻകുഴിത്തടം (11), സ്‌നേഹാലയം (16) എന്നിവിടങ്ങളിൽ അഞ്ചുപേർവീതം മത്സരിക്കുന്നു.