ktdo
കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നാലാം വാർഷികത്തോടനുബന്ധിച്ച് ആലുവയിൽ ജില്ലാ രക്ഷാധികാരി നാസർ ഇളമന പതാക ഉയർത്തുന്നു

ആലുവ: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നാലാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ആലുവയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ അസോസിയേഷൻ അംഗം മുഹമ്മദ് സുഹൈബിന് ചികിത്സാസഹായം നൽകി. ജില്ലാ രക്ഷാധികാരി നാസർ ഇളമന പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം സുജിത് ആരക്കുന്നം, ജില്ലാ ട്രഷറർ രാജീവ്, സോൺ രക്ഷാധികാരി ജെയിംസ്, റഷീദ് രാജഗിരി, നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.മധുര പലഹാരവിതരണവും നടന്നു.