ആലുവ: എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖ യൂത്ത്മൂവ്മെന്റ് കമ്മിറ്റി ഗിന്നസ് നേട്ടം കൈവരിച്ച ഏകാത്മകം മെഗാ നൃത്തത്തിൽ പങ്കെടുത്ത കലാകാരികളെ ആദരിച്ചു. യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് സോബിഷ് സോമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർ ഷാൻ ഗുരുക്കൾ, രാജേഷ് എടയപ്പുറം എന്നിവർ ഉപഹാരം കൈമാറി. ശാഖാ സെക്രട്ടറി ബാബുരാജ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അതുൽ, അമൽ, പി.കെ. മോഹനൻ, റീജ രാജു, അഭിലാഷ്, അശ്വിൻ തുടങ്ങിയർ സംസാരിച്ചു.