മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 2ാം വാർഡ് യു.ഡി.എഫ് കൺവെൻഷൻ നടത്തി. സൊസൈറ്റിപ്പടിയിൽ നടന്ന യോഗം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ടി.എം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എം പരീത്, പി.എ ബഷീർ, കെ.എം സലീം, എം.പി ഇബ്രാഹിം, അഡ്വ.എൽദോസ് പി.പോൾ, അലി പായിപ്ര, നവാസ് ബദ്രി, നൗഷാദ് മത്തംകാട്ടിൽ, ബ്ലോക്ക് സ്ഥാനാർത്ഥി കെ.കെ ഉമ്മർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഷാന്റി എബ്രാഹം, 2ാം വാർഡ് സ്ഥാനാർത്ഥി പി.എ കബീർ, 1ാം വാർഡ് സ്ഥാനാർത്ഥി ശാലിനി ഷാജി, 3ാം വാർഡ് സ്ഥാനാർത്ഥി സിജി ഷമീർ തുടങ്ങിയവർ സംസാരിച്ചു.