mgroad
എം.ജി. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപെട്ട് ജനകീയ അന്വേഷണസമിതിയുടെ നില്പുസമരം റിട്ട. ഡി.വൈ.എസ്.പി. എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. കെ.എം. രാധാകൃഷ്ണൻ, പി.വി. ശശി, ടി.എൻ. പ്രതാപൻ, കുരുവിള മാത്യൂസ്, കെ.വി. ജോൺസൺ, എൻ.വി. സുധീപ്, കെ.കെ. വാമലോചൻ എന്നിവർ സമീപം

കൊച്ചി: എം.ജി. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ അന്വേഷണസമിതി ഷേണായിസിനു സമീപം നില്പുസമരം നടത്തി. ഏഴുലക്ഷത്തോളം നഗരവാസികളും നഗരത്തിലെത്തുന്നവരും ശ്വാസം മുട്ടുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് സമിതി പ്രസിഡന്റും റിട്ട. ഡിവൈ.എസ്‌.പിയുമായ എസ്. ഗോപിനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പലതുമില്ല. നഗരത്തിൽ നശിപ്പിച്ച വൃക്ഷങ്ങൾക്കു കൈയും കണക്കുമില്ല. ജനോപകാര പദ്ധതികൾ പലതും വികലമായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ ഏലൂർ ഗോപിനാഥ്, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, മനുഷ്യാവകാശ പ്രവർത്തകൻ കെ.കെ. വാമലോചനൻ, ചെഷയർ ടാർസൻ, ആർ.എസ്.പി. നേതാവ് കെ.എം രാധാകൃഷ്ണൻ, എൻ.വി. സുധീപ്, കെ.വി. ജോൺസൺ, പി.വി. ശശി എടവനക്കാട് എന്നിവർ പ്രസംഗിച്ചു.