waste
തട്ടിക്കകടവ് പാടശേഖരത്തോട് ചേർന്ന് മാലിന്യം തള്ളിയിരിക്കുന്നു

ആലുവ: തടിക്കകടവ് പാടശേഖരങ്ങളോട് ചേർന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞദിവസം വലിയ ചാക്കുകളിലായി ഭക്ഷണാവശിഷ്ടം തള്ളിയിരുന്നു. ഭക്ഷണം വിളമ്പിയ ഡിസ്‌പോസിബിൾ പാത്രങ്ങളടക്കമാണ് ചാക്കിലുണ്ടായിരുന്നത്. കാക്കകളും തെരുവുനായ്ക്കളും ഇവയെല്ലാം റോഡിലും പാടത്തും പരത്തിയിട്ടുണ്ട്. പാടശേഖരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നെൽക്കൃഷിയാരംഭിച്ചത്. മാലിന്യം ഇവിടെ കൊണ്ടിടുമ്പോൾ അവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായകൾ കൃഷിയെല്ലാം ചവിട്ടി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. പരിസരങ്ങളും ചീഞ്ഞുനാറുകയാണ്.