നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ പുതിതായി ചേർന്ന വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആത്മാറാം മുഖ്യസന്ദേശം നൽകി. കോളേജ് ട്രഷറർ വി.കെ.എം. ബഷീർ സംസാരിച്ചു.