highcourt

കൊച്ചി :ആന്റോ ആന്റണി എം.പിയുടെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അനന്തഗോപൻ നൽകിയ തിരഞ്ഞെടുപ്പു ഹർജി ഹൈക്കോടതി തള്ളി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആന്റോയ്ക്കെതിരെ മത്സരിച്ച ഇടതു സ്ഥാനാർത്ഥി വീണ ജോർജ്ജിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന അനന്തഗോപൻ തിരഞ്ഞെടുപ്പു ക്രമക്കേടുകൾ ആരോപിച്ചാണ് ഹർജി നൽകിയത്. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധം മതത്തിന്റെ പേരിൽ വോട്ടു തേടുന്ന തരത്തിൽ പ്രസംഗിച്ചെന്നും തിരഞ്ഞെടുപ്പു പ്രചരണം നടത്തിയെന്നുമായിരുന്നു ഹർജിയിലെ മുഖ്യ ആരോപണം.