കൊച്ചി: കൊച്ചി സർവകലാശാലയും കേരള അഗ്രോ മെഷനറി കോർപ്പറേഷനും (കാംകോ) സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കുസാറ്റിനുവേണ്ടി രജിസ്ട്രാർ ഡോ. വി. മീരയും കാംകോയ്ക്ക് വേണ്ടി മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാറും ഒപ്പിട്ടു. കാമ്പസും കോർപ്പറേറ്റും തമ്മിലുള്ള അന്തരം കുറയ്ക്കുക, വളർന്നുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ, പ്രോവൈസ് ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ, പ്രൊഫ. ജി. മധു, സ്‌കൂൾ ഒഫ് എൻനീയറിംഗ് പ്രിൻസിപ്പൽ പ്രൊഫ. ജോർജ് മാത്യു, ഡോ. ജെയിംസ് വർഗീസ് എന്നിവർ പങ്കെടുത്തു.