തൃക്കാക്കര: തൃക്കാക്കരയിൽ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ് തൃക്കാക്കര ജനമുന്നേറ്റം.
നഗരസഭയിലെ ആകെയുള്ള നാല്പത്തിമൂന്ന് വാർഡുകളിൽ 34 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ജനകീയ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. ജനസമ്മതരെ സ്ഥാനാർത്ഥികളാക്കിയാണ് പോരാട്ടം. ഓട്ടോ തൊഴിലാളികൾ,ആശാവർക്കർമാർ,അഭിഭാഷകർ തുടങ്ങി വിവിധ മേഖകളിലുള്ളവരാണ് സ്ഥാനാർത്ഥികൾ. ഇവരുടെ മത്സരം മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

സ്ഥാനാർത്ഥികൾ, (വാർഡുകൾ ബ്രാക്കറ്റിൽ) ജോൺ ജോർജ് എം.( 1 മരോട്ടിച്ചോട് ), യേശുദാസ് കണ്ടത്തിൽ ( 2 ബി.എം.നഗർ ), അനിൽകുമാർ എം. ( 3 തോപ്പിൽ നോർത്ത് ), ഇ.ബി.ഹുസൈൻ ( 4 തൃക്കാക്കര ), സിൻസ വിപിൻ ( 7 വല്യാട്ടുമുഗൾ ), കുഞ്ഞമ്മ കുഞ്ഞപ്പൻ (8 തെങ്ങോട് ), മുഹമ്മദ് എ.എച്ച് ( 9 ഇടച്ചിറ), ആശ എൻ.എ (10കളത്തിക്കുഴി ), മുഹമ്മദ് ജാഫർ (11 നിലംപതിഞ്ഞിമുഗൾ), ജോസ് തോമസ് (12 കുഴിക്കാട്ടുമൂല), അനീഷ് എ (13 അത്താണി), അഡ്വ. ജോൺ ജോസഫ് (14 മാവേലിപുരം), പി.സി.പ്രശോഭ് (15 കാക്കനാട് ഹെൽത്ത് സെന്റർ ), ഡെയ്‌സി മൺപുരയ്ക്കൽ (19 തുതിയൂർ), ജയിംസ് എം.ജെ ( 20 കുന്നത്തുചിറ), ബേബി പി.എൽ ( 21 പാലച്ചുവട്), കന്യക മോഹൻ ( 22 താണപാടം), ജന്നിഫർ സാവിയോണ (23 കമ്പിവേലി), സബിത ഗോപകുമാർ ( 24 ടി.വി.സെന്റർ), റസിയബീഗം ( 25 ഓലിക്കുഴി), ബിനി ജോസഫ് പി ( 26 പടമുഗൾ), നിഖിൽ കണിയാമറ്റം (27 എൻ.ജി.ഒ ക്വാർട്ടേഴ്‌സ്), ടി.എം.അഷ്റഫ് ( 28 കുന്നേപ്പറമ്പ് കിഴക്ക്), രത്‌നവല്ലി (29 വാഴക്കാല ഈസ്റ്റ്), ഷൈബി ആൽബി (30 വാഴക്കാല വെസ്റ്റ്), റാഫി ആലപ്പാട്ട് (31 സ്‌നേഹനിലയം), വത്സ ടോമി (32 കുന്നേപ്പറമ്പ് പടിഞ്ഞാറ്), പോൾ ഫ്രാൻസി​സ് (33 ചെറുമുറ്റപ്പുഴക്കര), ആമിന ഷെരീഫ് (35 ഹൗസിംഗ് ബോർഡ് കോളനി), ജോണി കനകക്കുന്നേൽ (36 കുടിലിമുക്ക്), ശാരദ ശ്രീജേഷ് ( 37 മലേപ്പള്ളി), മനോജ് ചാലക്കര (38 കരിമക്കാട്), റാണി ജോസഫ് നേരെവീട്ടിൽ (41 തോപ്പിൽ സൗത്ത്), ശശി ഇ.എൻ (43 കെന്നഡിമുക്ക്).