കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നിലപാട് അറിയിക്കൽ സമരം നടത്തി. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.എസ്. സുകുമാർ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ കൺവീനർ നൗഷാദ്, സെറ്റോ ജില്ലാ കൺവീനർ ടി.യു. സാദത്ത്, അഷ്‌റഫ് മാണിക്യം, ടി.വി. ജോമോൻ, എം.വി. അജിത്കുമാർ, കെ.എം. ബാബു, ബേസിൽ വർഗീസ്, നോബിൻ ബേബി,ബേസിൽ ജോസഫ് എന്നിവർ സംസാരിച്ചു.