പെരുമ്പാവൂർ: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പോൾ ഉതുപ്പ് ചെയർമാനും റെജി ഇട്ടൂപ്പ് ജനറൽ കൺവീനറുമായി യു.ഡി.എഫ്. പുല്ലുവഴി ജില്ല ഡിവിഷൻ സ്ഥാനാർത്ഥി ഷൈമി വർഗീസിന്റെ വിജയത്തിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി, പോൾ ഉതുപ്പ്, കെ.പി. വർഗീസ്, റെജി ഇട്ടൂപ്പ്, ഒ.സി. കുര്യാക്കോസ്, റോയ് പുതുശ്ശേരി, കെ.കെ. മാത്തുകുഞ്ഞ്, പി.എസ്. രാജൻ, കെ.വി. ജെയ്‌സൺ, എൽദോ ചെറിയാൻ എന്നിവർ സംസാരിച്ചു.