തൃപ്പൂണിത്തുറ: ഗതാഗതത്തിരക്കേറിയ റോഡിലെ മാൻഹോൾ വീണ്ടും വാഹനയാത്രക്കാർക്ക് മരണക്കെണിയായി. തിരക്കേറിയ തൃപ്പൂണിത്തുറ -കരിങ്ങാച്ചിറ റോഡിൽ ചാത്താരി വളവിലാണ് മാൻഹോളിന്റെ ഷീറ്റുകൾ താഴ്ന്ന് തെന്നുന്ന അവസ്ഥയിലുള്ളത്.കൊടുംവളവായതിനാൽ പെട്ടെന്ന് വാഹനങ്ങൾക്ക് ഇതൊഴിവാക്കുവാനും കഴിയില്ല. ഏതാനും വർഷം മുമ്പ് ഇവിടെ തെന്നിവീണ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.