കൊച്ചി: സ്റ്റാൻ സ്വാമിയെയും സഹപ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഹ്യൂമൺ റൈറ്റ്‌സ് വാച്ച് 27ന് വൈകിട്ട് 5ന് സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടി സംഘടിപ്പിക്കും. സ്റ്റാൻ സ്വാമി ഉൾപ്പെടെ മനുഷ്യാവകാശ പ്രവർത്തകരെ യു.എ.പി.എ നിയമം ചുമത്തി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ വിളിച്ചുചേർത്ത ഓൺലൈൻ കൺവെൻഷനാണ് ജസ്റ്റിസ് പി.കെ. ഷംസുദീൻ ചെയർമാനായി ഇന്ത്യൻ ഹ്യൂമൺ റൈറ്റ്‌സ് വാച്ച് എന്ന സംഘടന രൂപീകരിച്ചത്.

പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, ഹൈക്കോടതി ജംഗ്ഷൻ, മേനക, ബോട്ടുജെട്ടി, എറണാകുളം സൗത്ത്, തോപ്പുംപടി എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോകോളിന് വിധേയമായി പ്രവർത്തകർ പ്ലക്കാഡുകളേന്തി നില്പുസമരം നടത്തും. തുടർന്ന് കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധജ്വാല തെളിച്ച് പൊതുയോഗവും നടത്തും. ജസ്റ്റിസ് പി.കെ. ഷംസുദീൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും.