ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് യു.ഡി.എഫ് വാർഡ് കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ, സ്ഥാനാർത്ഥികളായ ഷൈനി ടോമി, ആബിദ ഷെരീഫ്, അഡ്വ. സാജിത സിദ്ധീഖ് എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ സുഫീർ ഹുസൈൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് എം എം അബ്ദുൾ റസാഖ് നന്ദിയും പറഞ്ഞു.