കൊച്ചി: നഗരത്തിലെ മാലിന്യനീക്കം സുഗമമാക്കണമെന്ന് ജില്ല കളക്ടർ എസ്. സുഹാസ്.പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ മാലിന്യപ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്നും കളക്‌ടർ നിർദേശിച്ചു. കോർപ്പറേഷൻ പരിധിയിലെ 21ഹെൽത്ത് ഇൻസ്‌പെക്ടർമാരും പങ്കെടുത്തു.