കൊച്ചി: പട്ടികജാതി, വർഗ സമൂഹങ്ങൾക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ എം.എൽ.എമാരുടെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് സാമൂഹ്യനീതികർമ്മ സമിതിയുടെയും മഹിളാ ഐക്യവേദിയുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പട്ടികജാതി എം.എൽ.എ മാരുടെ വീട്ടുപടിക്കൽ ധർണ നടത്തും.
കുന്നത്തുനാട് എം.എൽ.എ. വി.പി. സജീന്ദ്രന്റെ കോലഞ്ചേരിയിലെ വസതിക്കു മുൻപിൽ 25ന് നടത്തുന്ന ധർണ ഭാരതീയ പട്ടികജനസമാജം ജില്ല പ്രസിഡന്റ് വാസു ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറി ഇ.ജി. മനോജ് തുടങ്ങിയവർ പങ്കെടുക്കും.