കൂത്താട്ടുകുളം: എം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച ആദർശ് നാരായണന് വായനശാല പ്രവർത്തകർ സ്വീകരണം നൽകി. വായനശാല ബാലവേദി കൺവീനറായിരുന്ന ആദർശിന്റെ തുടർ പഠനത്തിനുള്ള ഫീസ് സ്കോളർഷിപ്പായി വായനശാല പ്രവർത്തകർ നൽകും. പാമ്പാക്കുട ഗവ. സ്കൂളിൽ പ്ലസ്ടുവിന് 1200 ൽ 1200 മാർക്കും വാങ്ങിയാണ് പാസായത്.ചടങ്ങിൽ വായനശാല പ്രസിഡന്റ് കെ.പി.അനീഷ് കുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി വർഗീസ് മാണി, സ്മിത ബൈജു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ വി.കെ ശശിധരൻ, സുനിൽ കള്ളാട്ടുകുഴി, അംഗങ്ങളായ പി.കെ പ്രസാദ്, സതീഷ് കുമാർ, ജിൻസി ജോസ്, എൽദോ ജോൺ, ലൈബ്രറേറിയൻ ജെൻസി ജോസ് തുടങ്ങിയവർ പങ്കെടുത്തു.