വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനെ 17 വർഷം നയിച്ച പി.ഡി. ശ്യാംദാസിന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യൂണിയനിലെ വിവിധ ശാഖഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കൊവിഡ് ബാധിതനായി മരണമടഞ്ഞ ശ്യാംദാസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് നേതൃത്വം നൽകിയ ചെറായിയിലെ മൂന്ന് യുവാക്കളെ അനുമോദിക്കുവാനും യോഗം തീരുമാനിച്ചു.
യൂണിയൻ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ബി. ജോഷി , വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.പി. സജീവ്, ശാഖാ ഭാരവാഹികളായ കെ.കെ. രത്‌നൻ, പി.ആർ. ലാലൻ, കെ.ആർ. വിനേഷ് എന്നിവർ സംസാരിച്ചു.