കൊച്ചി: തൊഴിൽ കർഷക നിയമ ഭേദഗതി പിൻവലിക്കുക, പൊതുമേഖല വിൽപ്പന ഉപേക്ഷിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ ഗുഡ്‌സ് മോട്ടോർ വാഹനങ്ങളിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.കെ.രാജൻ, ജനറൽ സെക്രട്ടറി എം.ഇബ്രാഹിംകുട്ടി, എൻ.സുന്ദരംപിള്ള എന്നിവർ സംസാരിച്ചു.