കൊച്ചി: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നാളെ നടത്തുന്ന 24 മണിക്കൂർ പൊതുപണിമുടക്ക് നിലവിലെ സാഹചര്യത്തിൽ രാജ്യദ്രോഹമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ്. പൊതുപണിമുടക്ക് കേരളത്തിൽ മാത്രം സമ്പൂർണ ഹർത്താലായി മാറുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്ക് യാതൊരുചലനവും സൃഷ്ടിക്കാറില്ലെന്നും അവർ പറഞ്ഞു.

പൊതുഗതാഗത സംവിധാനം ഉൾപ്പെടെ സ്തംഭിപ്പിക്കുന്ന പണിമുടക്ക് വ്യാപാരവാണിജ്യരംഗത്തും പ്രതികൂലഫലം ഉണ്ടാക്കുന്നതിനാൽ ഒഴിവാക്കാൻ പൊലീസ് നടപടി സ്വീകരിക്കണം. പണിമുടക്കിൽ നിർബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം. തൊഴിലാളികൾക്ക് പണിമുടക്കാൻ അവകാശമുള്ളത് പോലെ തൊഴിലുടമകൾക്ക് തൊഴിലെടുക്കാനും അവകാശമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് മൂലമുണ്ടായ വ്യാപാരമാന്ദ്യവും സാമ്പത്തികപ്രതിസന്ധിയും തരണംചെയ്യാനുള്ള വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്നനീക്കം അനുവദിക്കാനാവില്ലെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു.