കൊച്ചി: നഗരസഭ 73-ാം ഡിവിഷനിലെ വിമത സ്ഥാനാർത്ഥി മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിൻഹീറോയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ പുറത്താക്കി. ജനറൽ സീറ്റിലും മറ്റു ഡിവിഷനുകളിലും ഉൾപ്പടെ നാലുതവണ പാർട്ടി ചിഹ്നത്തിൽ ഡെലീനയെ മത്സരിപ്പിച്ചിരുന്നു. ഇക്കുറി സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്നാണ് വിമത സ്ഥാനാർത്ഥിയായത്. പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റബൽ സ്ഥാനാർത്ഥിയാകുന്നവരെ ആജീവനാന്തം പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുർന്നാണ് നടപടി.