ആലുവ: പറവൂർ കവലയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ മോഷണശ്രമത്തിനിടെ അലാറം മുഴുങ്ങിയതോടെ മോഷ്ടാവ് മുങ്ങി. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷട്ടറിന്റെ താഴ് തകർത്ത് മോഷ്ടാവ് അകത്തുകടന്നശേഷം മേശ കുത്തിതുറക്കാൻ ശ്രമിച്ചപ്പോഴാണ് അലാറം മുഴങ്ങിയത്. പൊലീസ് സ്ഥലത്തെ എത്തിയപ്പോഴേക്കും പ്രതി മുങ്ങിയിരുന്നു. സി.സി ടി.വിയിൽ പ്രതിയെ കാണാമെങ്കിലും മുഖം വ്യക്തമല്ല. നഷ്ടം സംഭവിക്കാത്തതിനാൽ സ്ഥാപന അധികൃതർ പൊലീസിൽ രേഖാമൂലം പരാതി നൽകിയില്ല.