കൊച്ചി: കേരള അഭിഭാഷക ക്ഷേമനിധിയിൽ നടന്ന കോടികളുടെ തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധദിനം ആചരിച്ചു. സി.ബി.ഐ അന്വേഷണത്തെ ബാർ കൗൺസിൽ എതിർക്കുന്നത് ഉചിതമല്ല. അന്വേഷണത്തെ എതിർത്ത് ബാർ കൗൺസിൽ ഹൈക്കോടതിയിൽ ഫയൽചെയ്ത എതിർ സത്യവാങ്മൂലത്തിന്റെ പകർപ്പ് ജില്ലാ കോടതി പരിസരത്ത് കത്തിച്ചു. ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള കൗൺസിലുകളുടെ കാലത്തെ അഴിമതി മൂടിവയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നതായി ജില്ലാ സെക്രട്ടറി എം.എൽ. മന്മഥൻ അറിയിച്ചു.