ganja-case

കൊച്ചി: പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച രണ്ടരക്കിലാേ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. അരിപ്പൊടി, മഞ്ഞൾപ്പൊടി, മുളക്പ്പൊടി എന്നിവയടങ്ങിയ പെട്ടിക്കുള്ളിലായിരുന്നു കഞ്ചാവ്. ഇതിനു പിന്നിലുള്ള ആറംഗ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി എക്‌സൈസ് അറിയിച്ചു.

കൊറിയർ, പാഴ്സൽ സ്ഥാപനങ്ങൾ വഴി ലഹരിക്ക‌ടത്ത് കൂടിയതോടെ സംശയാസ്‌പദമായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്ന് എക്‌സൈസ് നിർദ്ദേശം നൽകിയിരുന്നു. പാഴ്സൽ കമ്പനി അറിയിച്ചതോടെയാണ് എക്‌സൈസ് പെട്ടി തുറന്നത്. കണ്ണൂരിൽ നിന്നാണ് പാഴ്സൽ എത്തിയത്.