മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവു എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ ഇ മജീദ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി ആർ മുരളീധരൻ, എം ആർ പ്രഭാകരൻ, എബ്രഹാം പൊന്നുംപുരയിടം, ടി എം ഹാരിസ്, കെ പി രാമചന്ദ്രൻ, ജോർജ് മുണ്ടയ്ക്കൻ, വാർഡുകളിലെ സ്ഥാനാർത്ഥികൾ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി തുടങ്ങിയവർ സംസാരിച്ചു.