കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം പൊന്നുരുന്നി ഡിവിഷൻ കൺവെൻഷൻ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഇളംകുളം ഏരിയ പ്രസിഡന്റ് കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് എസ്. സജി, പണ്ഡിറ്റ് കറുപ്പൻ വിചാരവേദി സംസ്ഥാന പ്രസിഡന്റ് വാമലോചനൻ, ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ സ്ഥാനാർത്ഥി ശ്രീജ സമോദ് എന്നിവർ സംസാരിച്ചു.