നെടുമ്പാശേരി: സ്വർണ്ണ കള്ളക്കടത്ത് മയക്കുമരുന്ന് കച്ചവടം, അനധികൃത നിയമനങ്ങൾ കിഫ്ബി അഴിമതി എന്നിവയുടെ കരിനിഴലിൽ നിൽക്കുന്ന പിണറായി സർക്കാരിന് എതിരെയുള്ള ജനവികാരം തദ്ദേശ സ്വയ ഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
യു.ഡി.എഫ് നെടുമ്പാശേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. ജോസ്, ബിൻസി പോൾ, സി.വൈ. ശാബോർ, ജലാലുദ്ദിൻ, എം.ജെ. ജോമി, ഷൈനി ജോർജ്, പി.എച്ച്. അസ്ലം, ഷിബു പോൾ, പി.വൈ. വർഗീസ്, പി.വി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.